Monday 2 May 2011

ഫോണ്ട് മലയാളം


"തുടങ്ങിയത്, 
ചൊവ്വരയിലായിരുന്നു"
..................................
"അതേ ഫോണ്ടായിരുന്നു.."
..................................
"പക്ഷെ, കണ്‍വേര്‍ട്ടാകുന്നില്ല"
..................................
"കാവേരിയും ശ്രമിച്ചു"
..................................
"സൌകര്യം പോലെ ചെയ്യാന്‍ പറ്റുന്നില്ല"
..................................
"സൈസാണു പ്രശ്നം "
..................................
"ലതയും ജയയും മനോരമയുമൊന്നും 
ഇപ്പോഴാര്‍ക്കും വേണ്ടല്ലോ..!"
..................................
"കാര്‍ത്തിക കുഴപ്പമില്ല"
..................................
"അടിച്ചുനോക്കി,  
വൃത്തിയുണ്ട്,  
ഭംഗിയും...... "

പെട്ടെന്ന്, 
ഫോണ്‍ കട്ടാകുന്നു...
ദൂരെ നിന്നെത്തിയ വാമൊഴി,
വരമൊഴിയെ
കീഴടക്കുന്നു...
ഷട്ട് ഡൌണാകാത്ത മുഖം 
പുതപ്പില്‍ മുങ്ങുന്നു.
പുറത്ത്,
ഒരു കൂട്ടക്ഷരത്തിന്റെ നിഴല്‍ ...
അകത്ത്,
എത്ര ശ്രമിച്ചിട്ടും ക്ലോസാകാതെ
കണ്ണുകളും കാതുകളും ...

സിസ്റ്റം ഹേങ്ങാവുന്നതറിഞ്ഞ്
പുതിയൊരു ആന്റി വൈറസ്
എളുപ്പം ഡൌണ്‍ ലോഡുചെയ്യണമെന്ന്
തിരിച്ചറിഞ്ഞ്,
കണ്‍ട്രോള്‍ ആള്‍ടര്‍ ഡിലിറ്റ്
പലവട്ടം മനസ്സിലുരുവിട്ട്
ഒരു പവര്‍കട്ടുകൂടി 
വേഗം വേണമേയെന്ന് പ്രാര്‍ത്ഥിച്ച്
വലിയൊരു മൌസായി,
അനക്കമറ്റ്...
പുതപ്പിനടിയില്‍ ....

അപ്പോഴും ,
ഉത്തരം തേടി 
ഒരു വാമൊഴി
പരിസരത്തു തന്നെ
തങ്ങി നിന്നു...

" പറ, ആരുടെ ഫോണായിരുന്നു...?  
"പറ, ഏതു മറ്റവളുടെ ഫോണുണ്ടായിരുന്നുവെന്നാ...? "

പി കെ മുരളീകൃഷ്ണന്‍ 

5 comments:

  1. മലയാളിയുടെ സൈബര്‍ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു രസികന്‍ കവിത...
    ഭാവുകങ്ങള്‍

    ReplyDelete
  2. ചൊവ്വരയിലൂടെ തുടങ്ങിയ വരികള്‍ക്ക് ഒരു (കീ)മാജിക്‌ ടച്ചുണ്ട്. വളരെ ഇഷ്ടപ്പെട്ടു.അഭിനന്ധനങ്ങള്‍ .

    ReplyDelete
  3. വരമായീമൊഴിയിനിയും പകരൂ

    ReplyDelete
  4. ഇഷ്ട്ടമായി .........ആശംസകള്‍

    ReplyDelete
  5. സന്തോഷിനും, ആറങ്ങോട്ടുകര മുഹമ്മദിനും കലാവല്ലഭനും മനോജിനും നന്ദി.

    ReplyDelete