Friday 17 May 2013

മധുരം

മരനിരകളെല്ലാം കരിഞ്ഞൊരീതീരത്ത്
വരളുന്ന ചുണ്ടുമായ് നിൽക്കെ 
ഉരുകുമീ മെയ്മാസരാവിലേക്കെന്തിനു
മധുരം പകർന്നു നീ വന്നു
വറുതി കത്തുന്നൂ വരണ്ട നീർപ്പാടത്തി-
നരികിലുണ്ടരളി പൂക്കുന്നു
നിഴലും നിലാപ്പൂക്കളും വീണ വഴികളിൽ
കരിയില കിനാവു കാണുന്നു
ചെറുകുളിർക്കാറ്റിൻ തലോടലില്ലരികി-
ലൂടൊഴുകിടില്ല്ലൊരു കിളിപ്പാട്ടും
വരുവാനൊരാളുമില്ലീവഴിത്താരകൾ 
വിജനത കുടിച്ചു വീർക്കുന്നു
തിരികെനീയൊറ്റയ്ക്കു പോകേണ്ട കൂടെഞാ-
നനുഗമിക്കുന്നു കടവോളം
മധുരം കുറഞ്ഞാലുമൊരു കവിത പകരമായ്
കരുതിയതു നീയെടുത്തോളൂ.....

9 comments:

  1. മധുരം കുറഞ്ഞാലുമൊരു കവിത പകരമായ് ..
    മധുരമുള്ള കവിത തന്നെ
    ആശംസകൾ

    ReplyDelete
  2. മനോഹരഗാനം

    ReplyDelete
  3. മധുര മനോഹരഗാനം

    ശുഭാശംസകൾ....

    ReplyDelete
  4. സ്നേഹം മധുരമല്ലേ...
    'മധുരം' നിറഞ്ഞ ആശംസകൾ

    ReplyDelete
  5. നീയൊറ്റയ്ക്കു പോകേണ്ട കൂടെഞാ-
    നനുഗമിക്കുന്നു കടവോളം ..
    മധുരം

    ReplyDelete
  6. അതിസുന്ദരം

    ReplyDelete