Wednesday 18 September 2013

കുറേ പൂക്കൾ, ഒരു ചോദ്യം..

കണ്ടിടേണ്ടെങ്കിലാ- 
കണ്ണടയ്ക്കാ, മിതൾ
പിച്ചിപ്പറിയ്ക്കാം,
കഴുത്തറുക്കാം...
താഴെക്കിടത്താം
ചവിട്ടിനില്ക്കാ-
മരിഞ്ഞൊക്കെയും
കള്ളിയായ് കൂട്ടിവെയ്ക്കാം...
ഒച്ചവെയ്ക്കില്ല ഞാ-
നെന്നാലുമെൻ 'ഗന്ധ'-
മില്ലാതെയാക്കുവാ-
നെന്തുചെയ്യും?


4 comments:

  1. "ഒച്ചവെയ്ക്കില്ല ഞാ-
    നെന്നാലുമെൻ 'ഗന്ധ'-
    മില്ലാതെയാക്കുവാ-
    നെന്തുചെയ്യും?"

    ചൈനീസ്‌ ഐറ്റം പോലെ കാണുന്നവർക്കായൊരു ചോദ്യം.
    പൂവായി കാണാൻ കഴിഞ്ഞ കവിയ്ക്ക്‌ ആശംസകൾ

    ReplyDelete
  2. ഇല്ലാതെയായേക്കാം

    ReplyDelete
  3. നല്ലൊരു കവിത

    ശുഭാശംസകൾ....

    ReplyDelete