അവള്,
ചൊക ചൊകാ...
സുന്ദരിയായിരുന്നു..
അവനോ,
ദൃഡഗാത്രന്‍...
സുന്ദരനും.
തെരുവോരത്ത്
വീമ്പിളക്കി
നില്‍ക്കുകയായിരുന്നു..
രണ്ടുപേരേയും
പൊക്കിയെടുത്തതും
കൊണ്ടുപോയതും
പെട്ടെന്നും.
നഗ്നയാക്കി,
മെത്തയ്ക്കരികില്‍
നിര്‍ത്തിയപ്പോള്‍,
അവള് പിറുപിറുത്തു.
അരിഞ്ഞടുക്കി,
വൈദ്യുത ശ്മശാനത്തിലേക്കെടുക്കും മുന്‍ പ്
ഒരാളുടെയെങ്കിലും
കണ്ണീരു കാണാനായല്ലോ...
തൊലിപൊളിഞ്ഞ്
തിളയ്ക്കുന്ന പുളിവെള്ളത്തില്‍
ചത്തു മലയ്ക്കും മുന്‍പ്
അവന് ശപിച്ചു.
ഇതു ചെയ്തവന്,
പ്രമേഹം തന്നെ!
ഇന്നും,
കണ്ണീരൊപ്പിയും...
രക്തം പരിശോധിപ്പിച്ചും....
എന്നാലും,
സാമ്പാറിന്റെയും
സാന്ഡ്വിച്ചിന്റെയും
രുചിക്ക് ,
ചിലതൊക്കെ ഒഴിവാക്കാന്‍ വയ്യേ!
തകർത്ത്..! സൂപ്പർ
ReplyDeletehahhaha super
ReplyDeleteആഹാ..
ReplyDeletesuspense thriller ennu paranjotte .. :P hahha, nannayirikkunnu...
ReplyDelete