ആരു നീ, ഉറങ്ങാതെ
കാത്തിരിക്കുന്നു; വീണ്ടു-
മോര്‍മ്മതന്‍ കനലൂതി -
ക്കാച്ചി, പൊന്നുരുക്കാനോ?
വായിച്ച വരികളില്‍
വാക്കുകള്‍ക്കിടയില്‍ വീണ
കണ്ണുനീരല്‍പ്പം ചേര്ന്നെന് -
ചിന്തകള്‍ നനയ്ക്കിലും,
ഗതകാലത്തില്‍ ചൈത്ര -
മാസത്തിലെന്നോ തമ്മില്‍-
കണ്ട പരിചയം തൂവല്‍-
സ്പര്‍ശമായ് ഗണിക്കിലും,
വേണ്ട, യീയിരുട്ടിലെ
വേറിട്ട കുളമ്പടി -
ശബ്ദവും വെളിച്ചത്തി-
ന്നരണ്ട സാന്നിദ്ധ്യവും
പേറിയെന്‍ വിജനമാം -
വീഥിയിലൂടെ, മൂക-
മേകനായ് ചലിയ്ക്കുവാ -
നാണെനിക്കേറെയിഷ്ടം.
(ഇനി സന്ദേശം വന്നാല്‍
ഞാനെന്റെ മൊബൈലിന്റെ
സിം കാര്‍ഡു മാറ്റും, പുത്ത-
നൈഡിയുണ്ടാക്കും മെയിലില്‍...)
കാത്തിരിക്കുന്നു; വീണ്ടു-
മോര്‍മ്മതന്‍ കനലൂതി -
ക്കാച്ചി, പൊന്നുരുക്കാനോ?
വായിച്ച വരികളില്‍
വാക്കുകള്‍ക്കിടയില്‍ വീണ
കണ്ണുനീരല്‍പ്പം ചേര്ന്നെന് -
ചിന്തകള്‍ നനയ്ക്കിലും,
ഗതകാലത്തില്‍ ചൈത്ര -
മാസത്തിലെന്നോ തമ്മില്‍-
കണ്ട പരിചയം തൂവല്‍-
സ്പര്‍ശമായ് ഗണിക്കിലും,
വേണ്ട, യീയിരുട്ടിലെ
വേറിട്ട കുളമ്പടി -
ശബ്ദവും വെളിച്ചത്തി-
ന്നരണ്ട സാന്നിദ്ധ്യവും
പേറിയെന്‍ വിജനമാം -
വീഥിയിലൂടെ, മൂക-
മേകനായ് ചലിയ്ക്കുവാ -
നാണെനിക്കേറെയിഷ്ടം.
(ഇനി സന്ദേശം വന്നാല്‍
ഞാനെന്റെ മൊബൈലിന്റെ
സിം കാര്‍ഡു മാറ്റും, പുത്ത-
നൈഡിയുണ്ടാക്കും മെയിലില്‍...)
കവിതാവരള്ച്ചയ്ക്കിടയില് ഇതുപോലൊന്ന് വായിക്കുന്നത് നല്ല അനുഭവമാണ്
ReplyDeleteനന്നായിട്ടുണ്ട്, എന്നാലും ഭീഷണി വേണ്ടായിരുന്നു.
ReplyDeleteഅത്ര കഠിനമായ തിരസ്കാരമോ..?
ReplyDeleteകവിത സുന്ദരമായി.
ഇല്ല വെറുതേ വിടില്ല, കമന്റിട്ടേ പോകൂ.
ReplyDeleteകവിത നന്നായിട്ടുണ്ട്