ഒരിക്കല്‍
നിങ്ങള്‍ പറഞ്ഞു...
കണ്ണുകള്‍
ശാന്തസമുദ്രം പോലെയാണെന്ന്....
മറ്റൊരിക്കല്‍...
ചിരി, തിരമാലകളാണെന്നും
വാക്കുകള്‍, തിരമൊഴിയായെന്നും
മൌനത്തിന് കടലാഴമുണ്ടെന്നും...
ചിലപ്പോള്‍
കാറ്റും കോളുമായെത്തുന്ന
പ്രക്ഷുബ്ധ മനസ്സെന്നും...
ഇപ്പോഴിതാ...
ശ്വാസോച്ഛ്വാസം,
കടല്‍ക്കാറ്റാണെന്ന്...
ഒടുവില്‍,
കടഞ്ഞെടുത്ത്..
കടന്നു പോകുമ്പോള്‍,
ചുണ്ടില്‍ കണ്ണീരുപ്പുണ്ടെങ്കില്‍
തിരുത്തിപ്പറയരുതേ...
നോക്ക്..
വിയര്‍പ്പിന്, കടലുപ്പു രസമല്ലേ...
എന്റെ ശരീരം നീലച്ചു തുടങ്ങി...
നിങ്ങള്‍ പറഞ്ഞു...
കണ്ണുകള്‍
ശാന്തസമുദ്രം പോലെയാണെന്ന്....
മറ്റൊരിക്കല്‍...
ചിരി, തിരമാലകളാണെന്നും
വാക്കുകള്‍, തിരമൊഴിയായെന്നും
മൌനത്തിന് കടലാഴമുണ്ടെന്നും...
ചിലപ്പോള്‍
കാറ്റും കോളുമായെത്തുന്ന
പ്രക്ഷുബ്ധ മനസ്സെന്നും...
ഇപ്പോഴിതാ...
ശ്വാസോച്ഛ്വാസം,
കടല്‍ക്കാറ്റാണെന്ന്...
ഒടുവില്‍,
കടഞ്ഞെടുത്ത്..
കടന്നു പോകുമ്പോള്‍,
ചുണ്ടില്‍ കണ്ണീരുപ്പുണ്ടെങ്കില്‍
തിരുത്തിപ്പറയരുതേ...
നോക്ക്..
വിയര്‍പ്പിന്, കടലുപ്പു രസമല്ലേ...
എന്റെ ശരീരം നീലച്ചു തുടങ്ങി...