നഷ്ടക്കിനാവിന്റെ പൊട്ടും പൊടിയുമായ്
കൂരിരുള്ക്കായല് കനത്തു നില്ക്കുന്നേര -
മോര്‍മ്മതന്‍ ചില്ലെറിഞ്ഞാരോ മുറിച്ചോരെന് -
മാനസം തുന്നിക്കരയ്ക്കിരിക്കുന്നു ഞാന്‍.
നേരം വെളുക്കുന്നതിന്മുന്പെനി ക്കെന്റെ
നേരും നെറിയും തിളപ്പിച്ചു വാര്‍ക്കണം
നാരായവേരില്നിന്നൂര്ജ്ജം വലി ച്ചെന്റെ
ചില്ലകള്‍തോറും ചലനം പകര്‍ത്തണം
നെഞ്ചിന് നെരുപ്പോടിലെരിയുന്നയക്ഷര-
ച്ചൂടുപോകാതെപ്പൊതിച്ചോറു കെട്ടണം
യാത്രയാകുന്നതിന്മുന്പല്പ് പമാത്രകള്
കാത്തെടുത്തൊരുവേള ധ്യാനിച്ചിരി യ്ക്കണം
നേരം വെളുക്കുവാനേറെയുണ്ടെന്നേ തു
മൂങ്ങ മൂളുന്നുവോ, ചീവീടുരച്ചുവോ?
ഓര്‍മ്മതന്‍ ചീളേറ്റു വീണ്ടും മുറിഞ്ഞോരെന്‍
വെള്ളിനൂല്ത്തുമ്പും കുതിര്‍ന്നു ചോക്കുന്നുവോ?
മാനസം തുന്നിക്കരയ്ക്കിരിക്കുന്നു ഞാന്‍......
ReplyDeleteവളരെ നന്നായിട്ടുണ്ട് കവിത
ഓർമ്മച്ചില്ലുകൾ.
ReplyDeleteതുന്നിച്ചേർക്കുന്ന മുറിവുകൾ.
നന്നായി.
ഓര്മ്മതന്ചില്ലെറിഞ്ഞാരോ ?
ReplyDeleteഅറിയില്ലേ ?
കവിത നന്നായിട്ടുണ്ട്.
നല്ലൊരു കവിത വായിച്ചു
ReplyDelete