കറുത്ത കുടയും
പിടിച്ചു സൂര്യന്‍
തിരിച്ചു പോകുമ്പോള്‍
മറയും പകലിലൊ-
രമ്മമരത്തിന്‍
മുഖം കനക്കുന്നു.
വീശിയടിച്ച പൊടി
ക്കാറ്റില്‍ ചെറു -
ചില്ലകള്‍ കൈകൊട്ടി -
ച്ചിരിച്ചു നില്‍ക്കെ
വാനില്‍പ്പറവ-
ച്ചിറകുപിടയ്ക്കുന്നു.
ജനലിന്നപ്പുറ-
മനവധി വയലുകള്‍
കാത്തു കിടക്കുന്നു
വരണ്ട ചുണ്ടു-
പിളര്‍ത്തിപ്പുഴകള്‍
ദാഹമുണര്‍ത്തുന്നു.
പുതു മണ്ണിന്‍ നന-
ഗന്ധമുണര്‍ന്നെന്‍
നാസിക വിടരുമ്പോള്‍
അകത്തളത്തിലു -
റങ്ങിയ വിത്തുകള്‍
ശ്വാസമയക്കുന്നു.
നിനച്ചിരിയ്ക്കാ-
തൊരുനീര്‍ത്തുള്ളി
യുടഞ്ഞൂ കവിളൊന്നില്‍..
തുടച്ചു വിരല്‍ നീ -
ങ്ങുന്നതിന്‍ മുന്‍പേ
ചെരിച്ചു വിതറുമ്പോള്‍
അടുത്തു കേള്‍ക്കാം
ചുവടുകള്‍ ചടുലം
താളം ദ്രുത ചലനം
കുളിച്ചു കയറി -
വരുന്നൂ, വഴിയില്‍
നിറഞ്ഞു പൂക്കുന്നു.
പടിപ്പുരക്കി-
പ്പുറം കടന്നി -
ട്ടുറഞ്ഞു നില്‍ക്കുമ്പോള്‍
പറന്നു പാറി -
പ്പുരപ്പുറത്തൊരു
നര്‍ത്തനമാടുമ്പോള്‍
എതോലക്കുടില്‍
പീലിത്തുമ്പാ -
ണിന്നും കരയുന്നു?
എതുകിനാവീടിന്‍
ചുമര്‍ചിന്നി-
പ്പൊട്ടിച്ചിതറുന്നു?
എതൊരഹങ്കാ-
രത്തിന്‍ ബീജക-
മാരുവിതയ്ക്കുന്നു?
എതുനിലങ്ങളി-
ലോമല്‍ച്ചുണ്ടുകള്‍
ഭീതി കുടിക്കുന്നു?
വേണ്ടയെനിക്കിനി
കല്‍പ്പന തീര്‍ത്ത
ഗുരഹാതുര മേല്‍ക്കൂര
വേണ്ടയെനിക്കെന്‍
ഭാവന പെയ്ത
നനഞ്ഞ ജനല്‍ച്ചതുരം
പുറപ്പെടട്ടെ, പുറം-
തോല്‍ പൊട്ടിയ
നഗ്നതയായ് ഞാനും
ചോരും രാക്കുട-
കീഴില്‍, ബോധ-
മലക്കി വെളുപ്പിക്കാന്‍..!
ചോരും രാക്കുട-
ReplyDeleteകീഴില്‍, ബോധ-
മലക്കി വെളുപ്പിക്കാന്‍..!
ഹാ, എത്ര മനോഹരകവിത
ചടുലതാളത്തില്‍,മഴപോലെ കവിത പെയ്യുന്നു...
ReplyDelete