ഒരിക്കൽ, ഭൂപടത്തിലെൻ
ചെറുവിരലിഴഞ്ഞപ്പോൾ
പറഞ്ഞുപോയച്ഛൻ, പുഴ,
'മൃദുവിരൽ തുടുത്ത പോൽ'
വിരൽത്തുമ്പിൽ തുളുമ്പിയ
പുഴയടുത്തറിഞ്ഞപ്പോൾ
മൊഴിഞ്ഞുപോയമ്മ, പുഴ -
'മലർക്കതിർ കുടഞ്ഞപോൽ'
നിളയെന്നും പേരാറെന്നും
വിളിച്ചു, കണ്‍കുളിർപ്പിച്ച
ഗുരുനാഥൻ വിരൽ ചൂണ്ടി
"നമിയ്ക്കേണ, മിവൾ 'ഗംഗ'!"
പുതിയ ഭൂപടത്തിൽ ഞാൻ
പുഴയിന്നു തിരയുമ്പോൾ
മെലിഞ്ഞൊട്ടി, വരണ്ടേതു -
വിരലെൻനേർക്കുയരുന്നൂ?
ചെറുവിരലിഴഞ്ഞപ്പോൾ
പറഞ്ഞുപോയച്ഛൻ, പുഴ,
'മൃദുവിരൽ തുടുത്ത പോൽ'
വിരൽത്തുമ്പിൽ തുളുമ്പിയ
പുഴയടുത്തറിഞ്ഞപ്പോൾ
മൊഴിഞ്ഞുപോയമ്മ, പുഴ -
'മലർക്കതിർ കുടഞ്ഞപോൽ'
നിളയെന്നും പേരാറെന്നും
വിളിച്ചു, കണ്‍കുളിർപ്പിച്ച
ഗുരുനാഥൻ വിരൽ ചൂണ്ടി
"നമിയ്ക്കേണ, മിവൾ 'ഗംഗ'!"
പുതിയ ഭൂപടത്തിൽ ഞാൻ
പുഴയിന്നു തിരയുമ്പോൾ
മെലിഞ്ഞൊട്ടി, വരണ്ടേതു -
വിരലെൻനേർക്കുയരുന്നൂ?
ReplyDeleteപുഴയുമില്ല , പൂഴിയുമില്ല. ക്രമേണ ഊഴിയുമില്ലാതാവും. കവിത ഇഷ്ടമായി. ആശംസകൾ
കവിത ഇഷ്ടപ്പെട്ടു ആശംസകള്
ReplyDeleteപുഴയെവിടെ മക്കളേ.......
ReplyDeleteനിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിയ്ക്കാം..
ReplyDeleteനിന്റെ കൂടെ പുലരുവോളം ഞാൻ കരയാം..
മറ്റെന്ത് ഞാൻ ചെയ്യാൻ..?
മരിക്കുന്ന പുഴകളുടെ നേർചിത്രം പകർത്തിയ നല്ല കവിത..
ശുഭാശംസകൾ...