മരനിരകളെല്ലാം കരിഞ്ഞൊരീതീരത്ത്
വരളുന്ന ചുണ്ടുമായ് നിൽക്കെ
ഉരുകുമീ മെയ്മാസരാവിലേക്കെന്തിനു
മധുരം പകർന്നു നീ വന്നു
വറുതി കത്തുന്നൂ വരണ്ട നീർപ്പാടത്തി-
നരികിലുണ്ടരളി പൂക്കുന്നു
നിഴലും നിലാപ്പൂക്കളും വീണ വഴികളിൽ
കരിയില കിനാവു കാണുന്നു
ചെറുകുളിർക്കാറ്റിൻ തലോടലില്ലരികി-
ലൂടൊഴുകിടില്ല്ലൊരു കിളിപ്പാട്ടും
വരുവാനൊരാളുമില്ലീവഴിത്താരകൾ
വിജനത കുടിച്ചു വീർക്കുന്നു
തിരികെനീയൊറ്റയ്ക്കു പോകേണ്ട കൂടെഞാ-
നനുഗമിക്കുന്നു കടവോളം
മധുരം കുറഞ്ഞാലുമൊരു കവിത പകരമായ്
കരുതിയതു നീയെടുത്തോളൂ.....
വരളുന്ന ചുണ്ടുമായ് നിൽക്കെ
ഉരുകുമീ മെയ്മാസരാവിലേക്കെന്തിനു
മധുരം പകർന്നു നീ വന്നു
വറുതി കത്തുന്നൂ വരണ്ട നീർപ്പാടത്തി-
നരികിലുണ്ടരളി പൂക്കുന്നു
നിഴലും നിലാപ്പൂക്കളും വീണ വഴികളിൽ
കരിയില കിനാവു കാണുന്നു
ചെറുകുളിർക്കാറ്റിൻ തലോടലില്ലരികി-
ലൂടൊഴുകിടില്ല്ലൊരു കിളിപ്പാട്ടും
വരുവാനൊരാളുമില്ലീവഴിത്താരകൾ
വിജനത കുടിച്ചു വീർക്കുന്നു
തിരികെനീയൊറ്റയ്ക്കു പോകേണ്ട കൂടെഞാ-
നനുഗമിക്കുന്നു കടവോളം
മധുരം കുറഞ്ഞാലുമൊരു കവിത പകരമായ്
കരുതിയതു നീയെടുത്തോളൂ.....
മധുരം കുറഞ്ഞാലുമൊരു കവിത പകരമായ് ..
ReplyDeleteമധുരമുള്ള കവിത തന്നെ
ആശംസകൾ
മധുരകരം...
ReplyDeleteമനോഹരഗാനം
ReplyDeleteമധുര മനോഹരഗാനം
ReplyDeleteശുഭാശംസകൾ....
സ്നേഹം മധുരമല്ലേ...
ReplyDelete'മധുരം' നിറഞ്ഞ ആശംസകൾ
ആശംസകൾ
ReplyDeleteനീയൊറ്റയ്ക്കു പോകേണ്ട കൂടെഞാ-
ReplyDeleteനനുഗമിക്കുന്നു കടവോളം ..
മധുരം
Thanks a lot dear friends..!
ReplyDeleteഅതിസുന്ദരം
ReplyDelete