ജോലി ചെയ്തിരുന്ന
സ്ഥാപനങ്ങളുടെ ഓഫീസുകള്‍
തൊട്ടടുത്ത കെട്ടിടങ്ങളില്‍
ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.
എന്നും വൈകുന്നേരം
മടക്കയാത്ര ഒരുമിച്ചായിരുന്നു
വേനല്‍ക്കാലം ...
നരിമാന്‍പോയന്റിലെ കാറ്റ് ...
ഗുല്‍മോഹറിന്റെ ചുകന്ന ചില്ലകള്‍ ...
ബസ് സീറ്റുകളില്‍ അകന്നകന്നിരിക്കുമ്പോള്‍
എന്റെ ടിക്കറ്റ് ഞാനെടുക്കുമായിരുന്നു
അവളുടെ ടിക്കറ്റ് അവളും
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍
ഒരു തവണ
അവളുടെ ടിക്കറ്റ് ഞാനെടുത്താല്‍
മറ്റൊരു തവണ
എന്റെ ടിക്കറ്റ് അവളെടുക്കും
കുറച്ചുകൂടി നാളുകള്‍ കൊഴിഞ്ഞപ്പോള്‍
രണ്ടു റ്റിക്കറ്റുകളും
ഞാന്‍ മാത്രമെടുക്കണമെന്നായി
അങ്ങനെ,
ഞാനൊരു സീസണ്‍ ടിക്കറ്റ് ഹോള്‍ഡറായി...
ഇപ്പോള്‍ ഞങ്ങള്‍
ഒരേ സ്ഥാപനത്തില്‍ ...
ഹോ!
ഈ നശിച്ച ഗുല്‍മോഹറിന്റെ ചില്ല
ജനലിലേക്കടുത്തിരിക്കുന്നല്ലോ...
വെട്ടിയില്ലെങ്കില്‍ ...
വല്ല ഇഴജാതികളും ...അകത്തേക്ക് ...
വര്‍ഷക്കാലമാണ്...
പി കെ മുരളീകൃഷ്ണന്‍
എന്ത് പറ്റി? അടിച്ചു പിരിഞ്ഞോ? അതോ അടുത്ത് വന്നപ്പോ മനസ്സ് അകലെയായോ? പിന്നെ ടിക്കറ്റ് ന്റെ കാര്യം പറഞ്ഞത്.. വളരെ കറക്റ്റ് ആണ് ട്ടോ.. അനുഭവം ഉണ്ടല്ലേ?? ;)
ReplyDeleteശാലിനി, തല്ക്കാലം മറു കമന്റൊന്നും ഇല്ല. തുടര്‍ന്നും വായിക്കുക, അഭിപ്രായങ്ങള്‍ തുറന്നെഴുതുക. സന്തോഷം.
ReplyDeleteഇപ്പോഴും സീസണ്‍ ടിക്കറ്റ് ഹോള്‍ടെര്‍ ആണോ?
ReplyDelete