പഴം തമിഴ് പാട്ടിഴഞ്ഞു കഴിഞ്ഞ്
പിഴച്ചു പോയ ശ്രുതിയും
വരാത്ത സംഗതിയും
ഗോസിപ്പ് ചേര്‍ത്ത് കഴിച്ച്
ആഘോഷിക്കപ്പെട്ട അതിഥി
സിംഗര്‍ ഐഡിയയെ വിളിച്ചു പറഞ്ഞു:
"ന.....ല്ല..... ശബ്ദം! "
പ്രേക്ഷകന്‍ കമന്റടിച്ചു:
"അതിനു സംസാരിച്ചാല്‍ പോരേ?"
പത്തില്‍ പത്തു മാര്‍ക്കും
ഐഡിയക്ക് വിധിയെഴുതി
സ്റ്റാര്‍, പ്രൊഡ്യൂ സര്‍ക്ക് വിളിച്ചോതി:
" 'സംഗതി' കൊള്ളാം,
കുറച്ചു ഷാര്‍പ്പും, അവിടവിടെ ഫ്ലാറ്റും,
ദെന്‍ ഗെറ്റ് ദ ഐഡിയാ..."
പ്രൊഡ്യൂ സര്‍ മൊഴിഞ്ഞു:
"വോട്ട് എന്‍ ഐഡിയാ സര്‍ജീ..!"
അടുത്തയാഴ്ച -
പെര്‍ഫോര്‍മന്‍സ് റൌണ്ട്...
തുടര്‍ന്ന്‍, എലിമിനേഷന്‍...
പിന്നെ,
ഫൈനല്‍ പെര്‍ഫോര്‍മന്‍സ്...
വിന്നര്‍... ട്രോഫി....!
ഷോര്‍ട്ട് ബ്രേക്ക്...
പുതിയ പരസ്യം....
ഒരറിയിപ്പ് ....
ഉടന്‍ വരുന്നൂ...!
കുട്ടികള്‍ക്കായുള്ള മത്സരം...!
"സ്റ്റാര്‍ ചില്‍ഡ്രന്‍സ് ഷോ!"
ഇനി, വാര്‍ത്തകള്‍ കേള്‍ക്കാം....
ഇനി, വാര്‍ത്തകള്‍ കേള്‍ക്കാം..
ReplyDeleteറിയാലിറ്റി ഷോ... നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.. തുടര്‍ന്നും എഴുതുക.. വായിക്കാന്‍ ഞങ്ങള്‍ ഒക്കെ ഉണ്ടേ..
ReplyDeleteസാജന്‍ - കമന്റിനു നന്ദി.
ReplyDeleteശാലിനി - അഭിപ്രായത്തിനു നന്ദി.