രാധികേ, രാഗലോലയായെത്തിയെന്‍
രാവിനെ പ്രിയമാക്കുന്നതെന്തിനായ്
രാത്രിവണ്ടിയിരമ്പിക്കിതക്കുമെ ന്
പാതയോരത്തു കാത്തുനിന്നെന്തിനായ്?
ദൂര സഞ്ചാരനാളിലശാന്തമാം-
സര്‍ഗ്ഗനോവിന്‍ വിലാപതീരങ്ങളെ
ചന്ദനം പൂശി നില്‍ക്കുന്ന സന്ധ്യപോല്‍
രാക്കിനാക്കളില്‍ പൂക്കുന്നതെന്തിനായ്?
കാറ്റു ചുംബിച്ചുണര്‍ത്തുന്നു പിന്നെയും
മാമരത്തിന്റെ നൂലിലപ്പച്ചയെ
ചാന്ദ്രരശ്മികള്‍ പൊന്നു ചാലിച്ചുവോ
ചിപ്പിയില്‍, ജല ശംഖുപുഷ്പങ്ങളില്‍!
വാക്കുകള്‍ വീര്‍പ്പു മുട്ടിച്ച പുസ്തക-
ക്കെട്ടഴിച്ചു പുറത്തിറങ്ങുമ്പൊഴും
ചോദ്യമെയ്തു വിറക്കുന്നു മേശമേല്‍
രാധികേ നിന്റെ സൗഹൃദാന്വേഷണം!
കാതു ചേര്‍ക്കുന്നു ദൂരധ്വനിക്കുമേല്‍
കാതരയല്ല, കാമിനിയല്ല നീ...
കൂട്ടുപാതയിലെന്നോ മനസ്സിലെ-
ക്കൂടഴിച്ചെന്റെ കൂട്ടിനു വന്നവള്‍
എന്റെയേകാന്ത സായന്തനങ്ങളെ
പങ്കു വെച്ചൊരു പാതി ചോദിച്ചവള്‍
പറയുകാ, പാഴ്മുളംതണ്ടു മൂളുന്ന
പാട്ടിനൊപ്പമലിഞ്ഞതെന്നാണു നീ ?
കാലചക്ര പ്രയാണ പഥങ്ങളില്‍
വേപഥു കോറി നില്‍ക്കും വിളക്കുകാല്‍-
ക്കമ്പിലേകാകിയാമൊരു രാക്കുയില്‍-
പ്പാട്ടിഴഞ്ഞൊഴിഞ്ഞില്ലാതെയാകി ലും
ചൂടി നില്‍ക്കും മയില്‍പ്പീലിയൊക്കെയും
മോടിയറ്റടര്‍ന്നെങ്ങോ പതിക്കിലും
വേര്‍പിരിയാതിരിക്കുവാന്‍ ഹൃ ത്തടം-
ചേര്‍ത്തു വെക്കുകെന്‍ കൃഷ്ണകമലങ്ങളെ!
രാവിനേറെ പ്രിയങ്കരിയാണു നീ
രാധികേ, ലീനയാം രാഗമാലികേ...
ചൊല്ലുകാ, യേതുപൂര്‍വ്വജന്മത്തിലെ
ചില്ലയില്‍ കൊക്കുരുമ്മിയോരാണു നാം?
പി കെ മുരളീകൃഷ്ണന്‍
"ചൂടി നില്‍ക്കും മയില്‍പ്പീലിയൊക്കെയും
ReplyDeleteമോടിയറ്റടര്‍ന്നെങ്ങോ പതിക്കിലും
വേര്‍പിരിയാതിരിക്കുവാന്‍ ഹൃത്തടം-
ചേര്‍ത്തു വെക്കുകെന്‍ കൃഷ്ണകമലങ്ങളെ!"
ഹായ് എത്ര സുന്ദരമായ വരികൾ.
നല്ല കവിത.
കാണുമ്പോഴും ചൊല്ലുമ്പോഴും കേൾക്കുമ്പോഴും കവിത.
ഇനിയുമിനിയുമെഴുതുക
ആശംസകൾ
I love radhika
ReplyDeleteരാവിനേറെ പ്രിയങ്കരിയാണു നീ
ReplyDeleteരാധികേ, ലീനയാം രാഗമാലികേ...
ചൊല്ലുകാ, യേതുപൂര്‍വ്വജന്മത്തിലെ
ചില്ലയില്‍ കൊക്കുരുമ്മിയോരാണു നാം?
poorvajanmathileyalla........varum janmangalileeeeeee.......