Tuesday, 14 February 2012

ഒരു ദിനം കൂടി


ഈ രാത്രി ഉറക്കമൊഴിക്കാം
അധിക ജോലിക്ക് അധികം കൂലി
സേട്ട്‌ പറഞ്ഞതാണ് ..

കൈ കുഴയുന്നുണ്ടെങ്കിലും 
ജോലിയെല്ലാം ചെയ്തു തീര്‍ക്കേണ്ടേ..
മറ്റന്നാള്‍...
വാലെന്‍ഡയിന്‍സ് ഡേ...!

ഏറ്റവും പുതിയ ഗ്രീറ്റിംഗ് കാര്‍ഡുകള്‍
മുന്‍ നിരയില്‍ത്തന്നെ...
ഹൃദയചിത്രം പതിച്ച പട്ടുകുടകള്‍ 
ചുമരിനോട് ചാരി...
ഊഞ്ഞാലിലെ ലവ് ബേര്‍ഡ്സ്
...ഇങ്ങനെ.. തൂങ്ങി നില്‍ക്കട്ടെ..
പൂക്കൂടയിലെ ചുകന്ന ഹൃദയങ്ങള്‍
പതുക്കെ.. സ്വല്‍പ്പംകൂടി.. മേലേക്ക്...

നാളെ, അഡ്വാന്‍സിനോടൊപ്പം   
ചെറിയൊരു മിഠായിപ്പൊതി കൂടി
സേട്ടിനോട് ചോദിക്കണം!

അയ്യോ!
ചോക്കലേറ്റു  നിറച്ച ഹൃദയക്കൂടുകളില്‍
റിബ്ബണ്‍ കെട്ടി വെക്കാന്‍ മറന്നുപോയല്ലോ!
ചിന്തിച്ചു നില്‍ക്കേണ്ട..
മറ്റന്നാള്‍..
വാലെന്‍ഡയിന്‍സ് ഡേ...
ഇനിയും പണിയെത്രയാ ബാക്കി...

പ്ലാസ്റ്റിക് ഹൃദയങ്ങള്‍
തുന്നിച്ചേര്‍ത്ത്  വെക്കണം..
കടലാസ് ഹൃദയങ്ങള്‍ 
ഒട്ടിച്ചു നിര്‍ത്തണം..
ഹോ, 
ഈ ചുകന്ന ബലൂണ്‍ ഹൃദയങ്ങളുടെ കാര്യം.. 
ശ്രദ്ധിച്ചില്ലെങ്കില്‍...
സൂക്ഷിച്ചില്ലെങ്കില്‍ ...

എന്നാലും..
മറ്റന്നാള്‍..
ഹൃദയം തുന്നിക്കെട്ടുമ്പോള്‍..     
പൊട്ടിപ്പോകരുതേ...
ചോര  പൊടിയരുതേ ...
അനിയത്തിക്ക് നോവരുതേ ...
പറയണം, ഡോക്ടറോട്...
പ്രാര്‍ത്ഥിക്കണം...

ഇനി, ഒരു ദിനം കൂടി..

8 comments:

  1. എന്നാലും..
    മറ്റന്നാള്‍..
    ഹൃദയം തുന്നിക്കെട്ടുമ്പോള്‍..
    പൊട്ടിപ്പോകരുതേ...
    ചോര പൊടിയരുതേ ...
    അനിയത്തിക്ക് നോവരുതേ ...
    പറയണം, ഡോക്ടറോട്...
    പ്രാര്‍ത്ഥിക്കണം...

    Thudaruka...asamsakal ..

    ReplyDelete
  2. ഹൃദയങ്ങളുടെ കാര്യം..
    ശ്രദ്ധിച്ചില്ലെങ്കില്‍...
    സൂക്ഷിച്ചില്ലെങ്കില്‍ ...

    ഹൃദയങ്ങളുടെ കാര്യം അങ്ങനെയാണ് ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.
    ആശംസകള്‍.

    ReplyDelete
  3. ഈ ചുകന്ന ബലൂണ്‍ ഹൃദയങ്ങളുടെ കാര്യം..
    ശ്രദ്ധിച്ചില്ലെങ്കില്‍...
    സൂക്ഷിച്ചില്ലെങ്കില്‍ ...

    ReplyDelete
  4. നല്ല വരികള്‍ ആശംസകള്‍.

    ReplyDelete
  5. കൊള്ളാം, നല്ല എഴുത്ത്, നല്ല ഒരു ഗദ്യകവിത.

    ReplyDelete
  6. എല്ലാവര്‍ക്കും നന്ദി..

    ReplyDelete