ജോലിയില്‍നിന്ന്
' പിരിച്ചു ' വിട്ടപ്പോഴാണ്,
വാരിയെല്ലിന്റെ ഒച്ചകേട്ടത്.
കൂലിയില്ലാതെ
' തിരിച്ചു ' വന്നപ്പോഴാണ്,
വീട്ടുപെണ്ണിന്റെ തല തിരിഞ്ഞത്.
പിരിഞ്ഞ ദേഹവും തിരിഞ്ഞ തലയുമായ്
പിന്നിലേക്കാണ് നടന്നുപോയതും.
ഒരു കയറിന്റെ ബലം കൊടുത്താണ്
മുകളിലേക്കൊന്നു കയറിച്ചെന്നതും..
ഇനി,
പിരിഞ്ഞ തലയുള്ള തിരിഞ്ഞ ദേഹത്തെ
തിരിച്ചിറക്കുക..
പിരിവെടുക്കുക...
പറഞ്ഞുനില്‍ക്കാതെ.. കരഞ്ഞു തീര്‍ക്കാതെ..
കരിഞ്ഞു തീരുമ്പോള്‍...
പിരിഞ്ഞുപോവുക ....
കരിഞ്ഞു തീരുമ്പോള്‍ പിരിഞ്ഞു പോവുക...
ReplyDeleteഎനിക്കിവിടെ നില്‍ക്കാന്‍ തോന്നുന്നു,നല്ല കവിതകള്‍ വായിക്കാനായി.
നന്ദി..
ReplyDeleteനല്ല കവിത .....വായിക്കെപെടെണ്ട കവിത
ReplyDeleteകരിഞ്ഞു തീരുമ്പോള്‍...
പിരിഞ്ഞുപോവുക ...
'nannayirikkunnu' ennu parayathe pokan vayya!!!
ReplyDelete