ചില ലോക്കല്‍ ട്രെയിനുകളുണ്ട് -
' ഡബിള്‍ ഫാസ്റ്റ് '
ലക്ഷ്യത്തിലേക്ക് കുതിച്ചു പായുമ്പോള്‍
മറ്റൊന്നും കാണാത്തവ...
ആരെയും വകവെക്കാത്തവ ...
മറ്റു ചിലതുണ്ട് -
'സെമി ഫാസ്റ്റ് '
പാതി പതുക്കെയോടും
പാതിയില്‍ തിടുക്കംകൂട്ടും
മുന്‍പ് കണ്ടതും കേട്ടതും
ഓര്‍മ്മവെക്കാത്തവ ...
വേറെ ചിലതുണ്ട് -
'സ്ലോ '
പുറപ്പെടാന്‍ മടിയാണ്,
പുറപ്പെട്ടാലോ,
എല്ലാ സ്റ്റേഷനിലും നിര്‍ത്തും.
ആരെയും കയറ്റും.. ഇറക്കും...
മിക്കവാറും വൈകിയോടുന്നവ ...
ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ഡൌണാകുന്നവ ...
ഇനിയുമുണ്ട്,
വിരുന്നുകാരെപ്പോലെ ...
'മെയിലുകള്‍' ...
കടുകെണ്ണ തേച്ച്
കുളിക്കാതെ പോരുന്നവ ...
തലപ്പാവു വെച്ച്
കമ്പിളി പുതച്ചു വരുന്നവ ...
ചെണ്ടമല്ലിയും ചേമന്തിയും ചൂടി
വെയിലേറ്റു വാടിത്തളര്‍ന്നെത്തുന്നവ...
ഇവക്കിടയില്‍
ഒരു 'പാസഞ്ചര്‍'
കിതച്ചു നില്‍ക്കുന്നുണ്ട്.
തെക്ക് നിന്നും
മാര്‍ച്ച് ഏഴിന് പുറപ്പെട്ടതാണ്..
നാല്‍പ്പതിലധികം സ്റ്റേഷനുകള്‍ പിന്നിട്ടിട്ടും,
ലഗേജില്‍ കിടന്നു മിടിക്കുന്നുണ്ട് ...
ഇപ്പോഴും...
ഒരു തുണ്ട് കേരളം.
പഴകിയ ബോഗിയില്‍ നിന്ന്
കൂടെയുണ്ടായിരുന്ന യാത്രക്കാരൊക്കെ
ഇറങ്ങിപ്പോയിട്ടും
അകത്ത്
ഒരാള്‍ മാത്രം...
ഉറങ്ങാതെ ...ഇറങ്ങാതെ ...
അവളോടു ഞാന്‍ എന്നേ
യാത്ര പറഞ്ഞതായിരുന്നല്ലോ ...
എന്നിട്ടും....
' ഡബിള്‍ ഫാസ്റ്റ് '
ലക്ഷ്യത്തിലേക്ക് കുതിച്ചു പായുമ്പോള്‍
മറ്റൊന്നും കാണാത്തവ...
ആരെയും വകവെക്കാത്തവ ...
മറ്റു ചിലതുണ്ട് -
'സെമി ഫാസ്റ്റ് '
പാതി പതുക്കെയോടും
പാതിയില്‍ തിടുക്കംകൂട്ടും
മുന്‍പ് കണ്ടതും കേട്ടതും
ഓര്‍മ്മവെക്കാത്തവ ...
വേറെ ചിലതുണ്ട് -
'സ്ലോ '
പുറപ്പെടാന്‍ മടിയാണ്,
പുറപ്പെട്ടാലോ,
എല്ലാ സ്റ്റേഷനിലും നിര്‍ത്തും.
ആരെയും കയറ്റും.. ഇറക്കും...
മിക്കവാറും വൈകിയോടുന്നവ ...
ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ഡൌണാകുന്നവ ...
ഇനിയുമുണ്ട്,
വിരുന്നുകാരെപ്പോലെ ...
'മെയിലുകള്‍' ...
കടുകെണ്ണ തേച്ച്
കുളിക്കാതെ പോരുന്നവ ...
തലപ്പാവു വെച്ച്
കമ്പിളി പുതച്ചു വരുന്നവ ...
ചെണ്ടമല്ലിയും ചേമന്തിയും ചൂടി
വെയിലേറ്റു വാടിത്തളര്‍ന്നെത്തുന്നവ...
ഇവക്കിടയില്‍
ഒരു 'പാസഞ്ചര്‍'
കിതച്ചു നില്‍ക്കുന്നുണ്ട്.
തെക്ക് നിന്നും
മാര്‍ച്ച് ഏഴിന് പുറപ്പെട്ടതാണ്..
നാല്‍പ്പതിലധികം സ്റ്റേഷനുകള്‍ പിന്നിട്ടിട്ടും,
ലഗേജില്‍ കിടന്നു മിടിക്കുന്നുണ്ട് ...
ഇപ്പോഴും...
ഒരു തുണ്ട് കേരളം.
പഴകിയ ബോഗിയില്‍ നിന്ന്
കൂടെയുണ്ടായിരുന്ന യാത്രക്കാരൊക്കെ
ഇറങ്ങിപ്പോയിട്ടും
അകത്ത്
ഒരാള്‍ മാത്രം...
ഉറങ്ങാതെ ...ഇറങ്ങാതെ ...
അവളോടു ഞാന്‍ എന്നേ
യാത്ര പറഞ്ഞതായിരുന്നല്ലോ ...
എന്നിട്ടും....
നല്ല കവിത.യാത്ര പറഞ്ഞിട്ടും ഇറങ്ങാതെ,ഉറങ്ങാതെ ഒരാള്‍ ഉള്ളില്‍...
ReplyDeleteഇഷ്ടമായി,ഈ ഭാവന.
നന്ദി..
ReplyDeletenalla ezhuthu
ReplyDeleteugran bhavanasakthi mashe... vayichu thudangiyapol thanne ullil thatti..
ReplyDeleteഅവളോടു ഞാന്‍ എന്നേ
യാത്ര പറഞ്ഞതായിരുന്നല്ലോ ...
എന്നിട്ടും....
chila yathrikar anganeyanu...paranjayachalum piriyathe angingu thangi thadanju nilkum...
avarillathe oru pakshe e 'പാസഞ്ചര്‍' um neengillayirikum