എനിക്കുമുണ്ടല്‍പ്പം പറഞ്ഞു പോകുവാന്‍
തിരക്കൊഴിയുകിലൊടുക്കമെങ്കിലും
മഴക്കിനാവെല്ലാം മരിച്ചവേളയില്‍
വഴിക്കിണറുകള്‍ വരണ്ടു പോകവേ
കൊഴിഞ്ഞു വീണല്‍പ്പം മുറിഞ്ഞ വാക്കുകള്‍
പെറുക്കിയോര്‍മ്മയെക്കൊളുത്തിടട്ടെ ഞാന്‍
അകലെയംബരച്ചെരിവില്‍ നിന്നൊരാള്‍
ചുവന്ന കണ്ണടച്ചിരുട്ടു തുപ്പുന്നു
വഴിയരികിലെ വെളിച്ചമൊക്കെയും
കറുത്ത പാതകള്‍ കുടിച്ചു തീര്‍ക്കുന്നു
മിഴിച്ചിരാതില്‍ നിന്നൊലിച്ചിറങ്ങിയ
വ്യഥയിലമ്മമാര്‍ പുര നനക്കുന്നു
പഴയ പാതാളക്കരണ്ടികൊണ്ടാരോ
പുറത്തെടുക്കുന്നു നനഞ്ഞ സൗഹൃദം!
ഇടവഴികാളാണെനിക്കു പഥ്യമീ -
പ്പെരുവഴികളില്‍ പകച്ചു പോകവേ
കവി കനിഞ്ഞു, ചാറൊലിച്ച മാമ്പഴം
കളഞ്ഞ ബാല്യമായ്, മധുര മോഹനം
അകന്ന പാതകള്‍ അളന്നു നോക്കുവാന്‍
കഴിവതില്ലയെന്നറിഞ്ഞിടുമ്പൊഴും
അളന്ന പാതകള്‍ നടന്നു തീര്‍ക്കുവാ -
നൊരു പരിശ്രമം, വൃഥാവിലാകുമോ?
വിരലില്‍ നിന്നുറവെടുക്കുമക്ഷര -
പുഴയിലെന്മനം കുതിര്‍ന്നു നില്‍ക്കവേ
സമയഭേദമായ് കലങ്ങുമീ നിള
തെളിഞ്ഞു പിന്നെയും പതഞ്ഞു പായുന്നു...
പളുങ്കു കല്ലുകള്‍, ചെറിയ മീനുകള്‍
പരന്ന പായലിന്നിടക്കു പൂവുകള്‍
മുറിഞ്ഞ രാഗങ്ങള്‍, പകുതി പൊള്ളി വീ -
ണുടഞ്ഞ വാക്കുകള്‍ കടുത്ത നോവുകള്‍
വിരല്‍ തൊടുമ്പൊഴെന്‍ മിഴി പിടിക്കുമീ -
പ്രകൃതിയും കുറേ പ്രപഞ്ച സത്യവും
പഠിച്ചെടുക്കുവാനൊരുങ്ങവേ യിതാ -
ചിരിച്ചു മുന്നിലീ പുഴ കുതിക്കുന്നു!
ഉണര്‍ന്നിരിക്കയാണിവിടെ സൈബറിന്‍ -
തുറന്ന ജാലകപ്പടിയിലിപ്പൊഴും
എനിക്കുമുണ്ടല്‍പ്പം പറഞ്ഞു പോകുവാന്‍
തിരക്കൊഴിയുകിലൊടുക്കമെങ്കിലും!
തിരക്കൊഴിയുകിലൊടുക്കമെങ്കിലും
മഴക്കിനാവെല്ലാം മരിച്ചവേളയില്‍
വഴിക്കിണറുകള്‍ വരണ്ടു പോകവേ
കൊഴിഞ്ഞു വീണല്‍പ്പം മുറിഞ്ഞ വാക്കുകള്‍
പെറുക്കിയോര്‍മ്മയെക്കൊളുത്തിടട്ടെ ഞാന്‍
അകലെയംബരച്ചെരിവില്‍ നിന്നൊരാള്‍
ചുവന്ന കണ്ണടച്ചിരുട്ടു തുപ്പുന്നു
വഴിയരികിലെ വെളിച്ചമൊക്കെയും
കറുത്ത പാതകള്‍ കുടിച്ചു തീര്‍ക്കുന്നു
മിഴിച്ചിരാതില്‍ നിന്നൊലിച്ചിറങ്ങിയ
വ്യഥയിലമ്മമാര്‍ പുര നനക്കുന്നു
പഴയ പാതാളക്കരണ്ടികൊണ്ടാരോ
പുറത്തെടുക്കുന്നു നനഞ്ഞ സൗഹൃദം!
ഇടവഴികാളാണെനിക്കു പഥ്യമീ -
പ്പെരുവഴികളില്‍ പകച്ചു പോകവേ
കവി കനിഞ്ഞു, ചാറൊലിച്ച മാമ്പഴം
കളഞ്ഞ ബാല്യമായ്, മധുര മോഹനം
അകന്ന പാതകള്‍ അളന്നു നോക്കുവാന്‍
കഴിവതില്ലയെന്നറിഞ്ഞിടുമ്പൊഴും
അളന്ന പാതകള്‍ നടന്നു തീര്‍ക്കുവാ -
നൊരു പരിശ്രമം, വൃഥാവിലാകുമോ?
വിരലില്‍ നിന്നുറവെടുക്കുമക്ഷര -
പുഴയിലെന്മനം കുതിര്‍ന്നു നില്‍ക്കവേ
സമയഭേദമായ് കലങ്ങുമീ നിള
തെളിഞ്ഞു പിന്നെയും പതഞ്ഞു പായുന്നു...
പളുങ്കു കല്ലുകള്‍, ചെറിയ മീനുകള്‍
പരന്ന പായലിന്നിടക്കു പൂവുകള്‍
മുറിഞ്ഞ രാഗങ്ങള്‍, പകുതി പൊള്ളി വീ -
ണുടഞ്ഞ വാക്കുകള്‍ കടുത്ത നോവുകള്‍
വിരല്‍ തൊടുമ്പൊഴെന്‍ മിഴി പിടിക്കുമീ -
പ്രകൃതിയും കുറേ പ്രപഞ്ച സത്യവും
പഠിച്ചെടുക്കുവാനൊരുങ്ങവേ യിതാ -
ചിരിച്ചു മുന്നിലീ പുഴ കുതിക്കുന്നു!
ഉണര്‍ന്നിരിക്കയാണിവിടെ സൈബറിന്‍ -
തുറന്ന ജാലകപ്പടിയിലിപ്പൊഴും
എനിക്കുമുണ്ടല്‍പ്പം പറഞ്ഞു പോകുവാന്‍
തിരക്കൊഴിയുകിലൊടുക്കമെങ്കിലും!
kollaam
ReplyDeleteഅളന്നു നോക്കുവാന്‍ കഴിവതില്ല...
ReplyDeleteഇഷ്ടായി സുഹൃത്തെ ...
ReplyDeleteതിരക്കൊഴിയുവാൻ കാത്തുനിൽക്കാതെ വിശദമായി നല്ലതുപോലെ പറഞ്ഞിരിക്കുന്നു... നല്ല ഈണത്തിൽ പാടിപതിക്കാവുന്ന ലളിതമധുരമായ വരികളും നല്ല ആശയവും.... അനുമോദനങ്ങൾ.....
ReplyDeleteപ്രിയപ്പെട്ട മുരളികൃഷ്ണന്‍,
ReplyDeleteസുപ്രഭാതം!
പറയാനുള്ളതെല്ലാം മെല്ലെ പറഞ്ഞാല്‍ മതി,കേട്ടോ!
കവിത മെല്ലെ പാടി നോക്കി....ഈണം കൊള്ളാം...!
ഒരു മിന്നാമിനുങ്ങിന്‍ വെട്ടം പോലെ, ഊര്‍ജം നല്‍കുന്ന സൌഹൃദങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെ !
ലളിതമായ വരികളില്‍,ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ പറഞ്ഞത് ഇഷ്ടാടായി !
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
നന്നായിട്ടുണ്ട്, സസ്നേഹം,
ReplyDeleteതിരക്കൊഴിയുവാന്‍ കാത്ത് നില്‍ക്കേണ്ടതില്ല. മുരളീക്രിഷ്ണന്റെ വിരല്‍തുമ്പില്‍ അക്ഷരവും കവിതയുമുണ്ട്. ഇനിയും എഴുതുക. ഭാവുകങ്ങള്‍.
ReplyDeleteഎല്ലാവര്‍ക്കും നന്ദി..
ReplyDelete