Tuesday 28 February 2012

മാന്ദ്യം


ജോലിയില്‍നിന്ന്
' പിരിച്ചു ' വിട്ടപ്പോഴാണ്,
വാരിയെല്ലിന്റെ ഒച്ചകേട്ടത്.
കൂലിയില്ലാതെ  
' തിരിച്ചു ' വന്നപ്പോഴാണ്,
വീട്ടുപെണ്ണിന്റെ തല തിരിഞ്ഞത്.
പിരിഞ്ഞ ദേഹവും തിരിഞ്ഞ തലയുമായ്
പിന്നിലേക്കാണ്‌ നടന്നുപോയതും. 
ഒരു കയറിന്റെ ബലം കൊടുത്താണ്
മുകളിലേക്കൊന്നു കയറിച്ചെന്നതും..  

ഇനി, 
പിരിഞ്ഞ തലയുള്ള തിരിഞ്ഞ ദേഹത്തെ
തിരിച്ചിറക്കുക.. 
പിരിവെടുക്കുക... 
പറഞ്ഞുനില്‍ക്കാതെ.. കരഞ്ഞു തീര്‍ക്കാതെ..
കരിഞ്ഞു തീരുമ്പോള്‍...
പിരിഞ്ഞുപോവുക ....


4 comments:

  1. കരിഞ്ഞു തീരുമ്പോള്‍ പിരിഞ്ഞു പോവുക...

    എനിക്കിവിടെ നില്‍ക്കാന്‍ തോന്നുന്നു,നല്ല കവിതകള്‍ വായിക്കാനായി.

    ReplyDelete
  2. നല്ല കവിത .....വായിക്കെപെടെണ്ട കവിത
    കരിഞ്ഞു തീരുമ്പോള്‍...
    പിരിഞ്ഞുപോവുക ...

    ReplyDelete
  3. 'nannayirikkunnu' ennu parayathe pokan vayya!!!

    ReplyDelete