Tuesday 14 February 2012

പങ്ക്



"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണു പങ്കു വെച്ചു... മനസ്സ് പങ്കു വെച്ചു ...."
എന്ന് കവി.

പിന്നീടാണതുണ്ടായത് -
മണ്ണെല്ലാം ലോറി കയറിപ്പോയി..
മനസ്സ് കാടും..

സ്വല്‍പ്പം മണ്ണ് കടം ചോദിച്ചപ്പോള്‍
ദൈവം പറഞ്ഞു:
തനിക്കുള്ളതെല്ലാം 
മതങ്ങള്‍ക്കു കൊടുത്തെന്ന് ...
മത പ്രസ്താവനകളില്‍ ഇപ്രകാരവും:
പങ്കു മുഴുവനും 
ആരാധനാലയങ്ങള്‍ക്കും, ആതുര സേവനത്തിനും, 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രം...!

ഇനിയും പങ്കുവെക്കപ്പെടാത്ത ഒരു മനസ്സുമാത്രം
ഇപ്പോഴും പിറുപിറുക്കുന്നുണ്ട് : 

ഒരു 'ജാതി' മതം...
ഒരു 'ജാതി' ദൈവം...
ഒരു 'ജാതി' മനുഷ്യന്‍...


4 comments:

  1. പങ്കു മുഴുവനും
    ആരാധനാലയങ്ങള്‍ക്കും, ആതുര സേവനത്തിനും,
    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രം...!
    ...........
    പങ്കുവെക്കപെടാത്ത മനസ്സ് നോവുന്നുണ്ട്, ആരറിയാന്‍!!!

    ReplyDelete
  2. താങ്കളുടെ കവിതകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആശയവും വരികളും ഇതുതന്നെ. അവസാനം പറഞ്ഞുവച്ചതിന്റെ അർത്ഥം ഇങ്ങനെയുമാവാം ‘ഒരുജാതി’മതം, ‘ഒരുജാതി’ദൈവം, ‘എന്തൊരുജാതി മനുഷ്യർ?’!!!..അനുമോദനങ്ങൾ.....

    ReplyDelete
  3. എല്ലാവര്‍ക്കും നന്ദി..

    ReplyDelete