Thursday 28 March 2013

വിരൽത്തുമ്പിൽ പുഴ

ഒരിക്കൽ, ഭൂപടത്തിലെൻ
ചെറുവിരലിഴഞ്ഞപ്പോൾ
പറഞ്ഞുപോയച്ഛൻ, പുഴ,  
'മൃദുവിരൽ തുടുത്ത പോൽ'
വിരൽത്തുമ്പിൽ തുളുമ്പിയ
പുഴയടുത്തറിഞ്ഞപ്പോൾ   
മൊഴിഞ്ഞുപോയമ്മ, പുഴ  -
'മലർക്കതിർ കുടഞ്ഞപോൽ'
നിളയെന്നും പേരാറെന്നും
വിളിച്ചു, കണ്‍കുളിർപ്പിച്ച
ഗുരുനാഥൻ വിരൽ ചൂണ്ടി
"നമിയ്ക്കേണ, മിവൾ 'ഗംഗ'!"
പുതിയ ഭൂപടത്തിൽ ഞാൻ
പുഴയിന്നു തിരയുമ്പോൾ
മെലിഞ്ഞൊട്ടി, വരണ്ടേതു -
വിരലെൻനേർക്കുയരുന്നൂ? 

4 comments:


  1. പുഴയുമില്ല , പൂഴിയുമില്ല. ക്രമേണ ഊഴിയുമില്ലാതാവും. കവിത ഇഷ്ടമായി. ആശംസകൾ

    ReplyDelete
  2. കവിത ഇഷ്ടപ്പെട്ടു ആശംസകള്

    ReplyDelete
  3. പുഴയെവിടെ മക്കളേ.......

    ReplyDelete
  4. നിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിയ്ക്കാം..
    നിന്റെ കൂടെ പുലരുവോളം ഞാൻ കരയാം.. 

    മറ്റെന്ത് ഞാൻ ചെയ്യാൻ..?


    മരിക്കുന്ന പുഴകളുടെ നേർചിത്രം പകർത്തിയ നല്ല കവിത..

    ശുഭാശംസകൾ...

    ReplyDelete