Sunday 8 September 2013

പച്ചക്കവിതകൾ - 2

1.കവിയരങ്ങ്
--------------------
കവിത ചൊല്ലിത്തീർന്നപ്പോൾ
സദസ്സിൽ നിന്നൊരാവശ്യം...
കവിതയിതേതു വൃത്തത്തിൽ
എഴുതിയതാണെന്നറിയണം
സംശയിക്കാതെ കവിയോതി..
വൃത്തം..'ബാഗ് പൈപ്പറാ'...
അതുകേൾക്കെയരങ്ങാകെ
കരഘോഷത്തിരതല്ലലായ് ...

2.സംശയമില്ല...
---------------------
ടിക് ടിക് ടിക് ടിക്
എവിടുന്നാണീ ശബ്ദം?
സുരേഷ് തിരിഞ്ഞു നോക്കി
വെളുത്ത മുഖവും
ചുവന്ന കണ്ണും
കറുത്ത കാലും
മുറിയൻ ചെവിയും...

ടിക് ടിക് ടിക് ടിക് ടിക് ടിക് ടിക് ടിക്...
ഹോ!
മുടിഞ്ഞ ടൈം പീസിന്റെ
ഒടുക്കത്തെയൊരടി...
ഉറക്കം കളഞ്ഞു...!

3.മാർക്കേറിയ കഥ
----------------------------
'മാറ് വന്നൊരു 'മങ്ക'യ്ക്കും
കള്ളാവാ' മെന്നോതവേ
ക്ലാസ്സിൽ നിന്നു പുറത്താക്കി
ഭാഷാദ്ധ്യാപിക, കണ്ണനെ.

'മങ്കമാർ' എന്ന വാക്കിന്ന്
'മങ്കകളെ' ന്നുമാവാമെ-
ന്നവനതു വ്യാഖ്യാനിച്ചെഴുതി
നൂറു മാർക്ക് പരീക്ഷയിൽ...

4.തടവും പിഴയും
------------------------
തടവാറുമാസവും, പിഴയുമുണ്ടേ ...
വിധിയെഴുതി കോടതി 'സുതാര്യ' മായി
പ്രതി ചൊല്ലി: "പണ്ടേ പിഴച്ചതല്ലേ...
പിഴ വേണ്ട, 'തടവെ' നിക്കിഷ്ടമാണേ.."

5.'കാക്ക' - അവാർഡ് ലഭിച്ച ഒരാധുനിക കവിത
----------------------------------------------------------
അ കാക്ക ആ കാക്ക
ഇ കാക്ക ഈ കാക്ക
ഉ കാക്ക ഉഗ്രൻ കാക്ക
ഊ കാക്ക ഊക്കൻ കാക്ക
ഋ കാക്ക ഋതുക്കാക്ക
എ കാക്ക ഏതാ കാക്ക
ഒ കാക്ക ഓഹോ കാക്ക
അം കാക്ക അ: കാക്ക
അതാ കാക്ക ഇതാ കാക്ക
അവിടെക്കാക്ക ഇവിടെക്കാക്ക
അങ്ങനെ കാക്ക ഇങ്ങനെ കാക്ക
ഔ കാക്ക...ഹമ്പട കാക്ക!



5 comments:

  1. വളരെ രസകരമായി,ലളിതമായി ഗൗരവമുള്ള കാര്യങ്ങൾ കാവ്യാത്മകമായി അവതരിപ്പിച്ചു.വളരെയിഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
  2. പച്ചക്കവിതകള്‍-2

    അപ്പോ ഇനിയും തുടരാനാണ് ഭാവം അല്ലേ?
    എന്നാല്‍ വായിക്കാന്‍ ഞാനും റെഡി

    ReplyDelete
  3. പച്ച കവിതകൾ വിളിച്ചു പറയുന്നത് പച്ച കടന്ന സത്യങ്ങൾ

    ReplyDelete
  4. ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ച............. നന്നായിട്ടുണ്ട്!

    ReplyDelete
  5. അതീവ ഹൃദ്യം,ഈ കവിതകള്‍.

    ReplyDelete