Friday 20 May 2011

റിയാലിറ്റി ഷോക്ക്



പഴം തമിഴ് പാട്ടിഴഞ്ഞു കഴിഞ്ഞ്
പിഴച്ചു പോയ ശ്രുതിയും
വരാത്ത സംഗതിയും
ഗോസിപ്പ് ചേര്‍ത്ത് കഴിച്ച്
ആഘോഷിക്കപ്പെട്ട അതിഥി
സിംഗര്‍ ഐഡിയയെ വിളിച്ചു പറഞ്ഞു:
"ന.....ല്ല..... ശബ്ദം! " 
പ്രേക്ഷകന്‍ കമന്റടിച്ചു:
"അതിനു സംസാരിച്ചാല്‍ പോരേ?"

പത്തില്‍ പത്തു മാര്‍ക്കും 
ഐഡിയക്ക്  വിധിയെഴുതി
സ്റ്റാര്‍, പ്രൊഡ്യൂ സര്‍ക്ക് വിളിച്ചോതി: 
" 'സംഗതി' കൊള്ളാം,
കുറച്ചു ഷാര്‍പ്പും, അവിടവിടെ ഫ്ലാറ്റും, 
ദെന്‍ ഗെറ്റ് ദ ഐഡിയാ..." 
പ്രൊഡ്യൂ സര്‍ മൊഴിഞ്ഞു:
"വോട്ട് എന്‍ ഐഡിയാ സര്‍ജീ..!" 

അടുത്തയാഴ്ച -
പെര്‍ഫോര്‍മന്‍സ് റൌണ്ട്... 
തുടര്‍ന്ന്‍, എലിമിനേഷന്‍...
പിന്നെ, 
ഫൈനല്‍ പെര്‍ഫോര്‍മന്‍സ്...
വിന്നര്‍... ട്രോഫി....!

ഷോര്‍ട്ട് ബ്രേക്ക്...  
പുതിയ പരസ്യം....

ഒരറിയിപ്പ് ....
ഉടന്‍ വരുന്നൂ...!
കുട്ടികള്‍ക്കായുള്ള മത്സരം...!
"സ്റ്റാര്‍ ചില്‍ഡ്രന്‍സ്  ഷോ!"

ഇനി, വാര്‍ത്തകള്‍ കേള്‍ക്കാം.... 

3 comments:

  1. ഇനി, വാര്‍ത്തകള്‍ കേള്‍ക്കാം..

    ReplyDelete
  2. റിയാലിറ്റി ഷോ... നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.. തുടര്‍ന്നും എഴുതുക.. വായിക്കാന്‍ ഞങ്ങള്‍ ഒക്കെ ഉണ്ടേ..

    ReplyDelete
  3. സാജന്‍ - കമന്റിനു നന്ദി.
    ശാലിനി - അഭിപ്രായത്തിനു നന്ദി.

    ReplyDelete