Saturday 17 March 2012

തറ


കസേരക്കൈ കയര്‍ത്തു 
കുറേ നേരമായല്ലോ...
നോവുന്നു...

കാലുകളും ഇരിപ്പിടവും പറഞ്ഞു
എത്ര നേരമായി പൃഷ്ടം താങ്ങുന്നു...
ഇനി വയ്യ..
ഒന്നെഴുന്നേറ്റെ!

ഇത് കേട്ട്, മേശ ചിരിച്ചു
എന്റെ തലയില്‍, 
ചൂടും തണുപ്പും വെച്ച്, 
കുറേ നേരം നിരക്കിയതാ...
അവനങ്ങനെത്തന്നെ വേണം!

ഒടുവില്‍...
വായു കോപിക്കുന്നതെന്നോടും!
എല്ലാം കേട്ടു കിടന്നുകൊണ്ട് ...
തറ! 


2 comments:

  1. നല്ല കവിത തന്നെ. എങ്കിലും മറ്റു കവിതകളോളം വന്നില്ല എന്നൊരു പരാതിയും ഉണ്ട്,കേട്ടോ.

    ReplyDelete