Sunday 9 June 2013

കുടകൾ

പാടവരമ്പിലേക്ക് തിരിച്ച 
താമരവില്ലുകളുള്ള 
തപാൽക്കുടയോട് ചിരിച്ച് 
മഴയിൽ തുള്ളിച്ചാടി  
പുള്ളിക്കുട
മുറ്റത്തെത്തിയപ്പോൾ, 
പൂമുഖത്തിണ്ണയിൽ 
മുറുക്കിച്ചുവന്നിരുന്ന 
പഴംകുട മൊഴിഞ്ഞു.
'പോയി മേക്കഴുക്'...
ആസകലം മണ്ണും ചളിയും'
പാതി നിവരാനാവാതെ 
അടുക്കള ജനാലയിലൂടെ 
പുറത്തേക്കു നോക്കി
കരിയും മെഴുക്കും പുരണ്ട  
ഒരു നനഞ്ഞ കുട 
അപ്പോഴും 
വെയിലിനെ സ്വപ്നം കണ്ടു. 


6 comments:

  1. കുടകള്‍ കഥപറയുന്നോ?

    ReplyDelete
  2. മണ്ണിലും,ചെളിയിലും പോയ്ച്ചാടും ചില പുള്ളിക്കുടകൾ.

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  3. നിവര്‍ത്തിനോക്കുന്നില്ല അതിനെയാരും..

    ReplyDelete
  4. കുടകളുടേതന്നല്ല...മനുഷ്യരുടെ ഗതിയും ഇതു തന്നെ..

    ReplyDelete
  5. വീട്ടമ്മ എന്ന കുടക്ക്‌ ആര് തണല് പകരും

    ReplyDelete
  6. കവിതകളുടെ ഒരു വർഷക്കാലം തന്നെയാണല്ലോ ഇവിടെ അല്ലേ ഭായ്

    ReplyDelete