വിരലിന്നു പകരമായ്
മുഴു കയ്യു നീട്ടിയ
ശിഷ്യനോടൊരു ഗുരു ചൊല്ലി
വിനയത്തിൽ, ശിഷ്യ-
ബന്ധത്തിൽ, വിഭക്തിയിൽ
ഞാനതീവസന്തുഷ്ടൻ..
എന്നാലുമത്ഭുതംതന്നെ;
യെനിക്കു നിൻ
പെരുവിരൽ മാത്രമേ വേണ്ടൂ!
ശിഷ്യനോതി; പാഠ-
ശാല വിട്ടാലുടൻ
തേടിപ്പിടിക്കു മൊരാളെ..
"പുസ്തകം കയ്യിലെടുക്കൂ..
വിശന്നാലൊരായുധ-
മാണതെ"ന്നെഴുതി,
പൊട്ടൻ കളിപ്പിച്ച-
വന്റെ ചെന്നിക്കിട്ടു
പൊട്ടുന്നതൊഴിവാക്കുവാനും,
അങ്ങയുടെ യവസാന
പാഠമുൾക്കൊണ്ടുചെറു-
മുണ്ട് വഴിയിൽ വിരിക്കാനും
സംഘടനയുണ്ട്, വരു-
മാനവും മോശമി-
ല്ലിക്കയ്യറുത്തെടുത്താലും...
ഇവനെയനുഗ്രഹിച്ചാലും..!
അഭിനവ ഗുരുദക്ഷിണ
ReplyDeleteനല്ല കവിത
ശുഭാശംസകൾ......
അങ്ങയുടെ യവസാന
ReplyDeleteപാഠമുൾക്കൊണ്ടുചെറു-
മുണ്ട് വഴിയിൽ വിരിക്കാനും
സംഘടനയുണ്ട്, വരു-
മാനവും മോശമി-
ല്ലിക്കയ്യറുത്തെടുത്താലും...
ഇവനെയനുഗ്രഹിച്ചാലും..!
"പുസ്തകം കയ്യിലെടുക്കൂ..
ReplyDeleteവിശന്നാലൊരായുധ-
മാണതെ"ന്നെഴുതി,
പൊട്ടൻ കളിപ്പിച്ച-
വന്റെ ചെന്നിക്കിട്ടു
പൊട്ടുന്നതൊഴിവാക്കുവാനും,................:) കൊള്ളാം
ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
ReplyDeleteവരികള്‍ ഇഷ്ടമായി.
ReplyDeleteനല്ല കവിത
നന്നായിട്ടുണ്ട് വരികള്‍
ReplyDeleteആശംസകള്‍