Wednesday 19 February 2014

പാഠം

വിരലിന്നു പകരമായ് 
മുഴു കയ്യു നീട്ടിയ 
ശിഷ്യനോടൊരു ഗുരു ചൊല്ലി 
വിനയത്തിൽ, ശിഷ്യ-
ബന്ധത്തിൽ, വിഭക്തിയിൽ  
ഞാനതീവസന്തുഷ്ടൻ.. 
എന്നാലുമത്ഭുതംതന്നെ; 
യെനിക്കു നിൻ 
പെരുവിരൽ മാത്രമേ വേണ്ടൂ!
ശിഷ്യനോതി; പാഠ-
ശാല വിട്ടാലുടൻ 
തേടിപ്പിടിക്കു മൊരാളെ..
"പുസ്തകം കയ്യിലെടുക്കൂ..
വിശന്നാലൊരായുധ-
മാണതെ"ന്നെഴുതി,
പൊട്ടൻ കളിപ്പിച്ച-
വന്റെ ചെന്നിക്കിട്ടു 
പൊട്ടുന്നതൊഴിവാക്കുവാനും,
അങ്ങയുടെ യവസാന 
പാഠമുൾക്കൊണ്ടുചെറു-
മുണ്ട് വഴിയിൽ വിരിക്കാനും 
സംഘടനയുണ്ട്, വരു-
മാനവും മോശമി-
ല്ലിക്കയ്യറുത്തെടുത്താലും...
ഇവനെയനുഗ്രഹിച്ചാലും..!



6 comments:

  1. അഭിനവ ഗുരുദക്ഷിണ

    നല്ല കവിത

    ശുഭാശംസകൾ......

    ReplyDelete
  2. അങ്ങയുടെ യവസാന
    പാഠമുൾക്കൊണ്ടുചെറു-
    മുണ്ട് വഴിയിൽ വിരിക്കാനും
    സംഘടനയുണ്ട്, വരു-
    മാനവും മോശമി-
    ല്ലിക്കയ്യറുത്തെടുത്താലും...
    ഇവനെയനുഗ്രഹിച്ചാലും..!

    ReplyDelete
  3. "പുസ്തകം കയ്യിലെടുക്കൂ..
    വിശന്നാലൊരായുധ-
    മാണതെ"ന്നെഴുതി,
    പൊട്ടൻ കളിപ്പിച്ച-
    വന്റെ ചെന്നിക്കിട്ടു
    പൊട്ടുന്നതൊഴിവാക്കുവാനും,................:) കൊള്ളാം

    ReplyDelete
  4. വരികള്‍ ഇഷ്ടമായി.
    നല്ല കവിത

    ReplyDelete
  5. നന്നായിട്ടുണ്ട് വരികള്‍
    ആശംസകള്‍

    ReplyDelete